21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ദുരിതകാലത്തും കച്ചവടം ; കാതൽ സ്വകാര്യവൽക്കരണം
Kerala

ദുരിതകാലത്തും കച്ചവടം ; കാതൽ സ്വകാര്യവൽക്കരണം

ദുരിതകാലം അവസരമാക്കി പൊതുആസ്‌തി വിറ്റുതുലയ്‌ക്കലിന്‌ ഗതിവേഗം കൂട്ടുന്ന ബജറ്റ്‌ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. അതേസമയം കൃഷി, സാമൂഹ്യക്ഷേമ മേഖലകൾക്കുള്ള വിഹിതം വൻതോതിൽ വെട്ടിക്കുറച്ച്‌ സർക്കാർ സേവന രംഗത്ത്‌ നിന്ന്‌ പിൻവാങ്ങുകയാണെന്നും ബജറ്റ്‌ വ്യക്തമാക്കി. കോവിഡ്‌ ദുരിതത്തിലായ രാജ്യത്തിന്‌ ആശ്വാസം നൽകുന്ന പ്രഖ്യാപനമൊന്നുമില്ല. അടിസ്ഥാന സൗകര്യവികസന വിപുലീകരണം ലക്ഷ്യമെന്ന്‌ അവകാശപ്പെടുന്ന ബജറ്റിൽ ഇതിനും മതിയായ വിഹിതം നീക്കിവച്ചിട്ടില്ല. സ്വകാര്യവൽക്കരണമാണ്‌ കാതൽ. നിർണായക മേഖലകൾ കോർപറേറ്റുകൾക്ക്‌ അടിയറവച്ച്‌ ഉത്തരവാദിത്വം ഒഴിയുകയാണ്‌ സർക്കാർ ലക്ഷ്യം.
വിഹിതം വെട്ടിക്കുറച്ചു
കാർഷികമേഖല വിഹിതം മുൻവർഷത്തെ അപേക്ഷിച്ച്‌ ഒരുലക്ഷം കോടി വെട്ടിക്കുറച്ചു. ഗ്രാമീണവികസനത്തിനുള്ള വിഹിതം 5.59 ശതമാനത്തിൽനിന്ന്‌ 5.23 ശതമാനമായി കുറച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപയുടെ കുറവ്‌ വരുത്തി. എയർഇന്ത്യ വിൽപ്പന വൻനേട്ടമായി അവകാശപ്പെട്ട ധനമന്ത്രി എൽഐസി ഓഹരിവിൽപ്പന ഉടൻ തുടങ്ങുമെന്ന്‌ അറിയിച്ചു.

നടപ്പുവർഷം 39.45 ലക്ഷം കോടി രൂപ ചെലവും 22.84 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കമ്മി നികത്താൻ കടമെടുക്കുമെന്നു പറയുന്നു. ബാക്കി തുക കണ്ടെത്താൻ ആസ്‌തികൾ വിൽക്കും. പിഎം ഗതിശക്തി, സമഗ്രവികസനം, ഉൽപ്പാദനം ഉയർത്തലും അവസരങ്ങൾ കണ്ടെത്തലും, പരിസ്ഥിതി മലിനീകരണം തടയൽ, നിക്ഷേപങ്ങൾക്ക്‌ പണം കണ്ടെത്തൽ എന്നിവയാണ്‌ ബജറ്റിലെ നാല്‌ മുൻഗണനകളെന്ന്‌ ധനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തിയുടെ ഭാഗമായി റോഡ്‌, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൊതുഗതാഗതം, ജലപാതകൾ, ചരക്ക്‌ കടത്ത്‌ എന്നിവ സംയോജിപ്പിക്കും.
പെട്രോൾ, ഡീസൽ നികുതി കൂട്ടുന്നു
മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പെട്രോൾ, ഡീസൽ നികുതി വീണ്ടും ഉയർത്താൻ കേന്ദ്രനീക്കം. അമിശ്രിത ഇന്ധനത്തിന്‌ ഒക്‌ടോബർ ഒന്ന്‌ മുതൽ ലിറ്ററിന്‌ രണ്ടു രൂപ അഡീഷണൽ ഡിഫ്രൻഷ്യൽ എക്‌സൈസ്‌ ഡ്യൂട്ടി ചുമത്തുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചു.രാജ്യത്ത്‌ ലഭ്യമായ മിശ്രിത ഇന്ധനം പെട്രോളിൽ എഥനോൾ കലർത്തിയുള്ളതാണ്‌. ഇതുതന്നെ ആകെ പെട്രോൾ വിൽപ്പനയുടെ എട്ട്‌ ശതമാനമാണ്‌. ചുരുക്കം പൊതുമേഖലാ എണ്ണക്കമ്പനികളിൽ മാത്രമാണ്‌ ഇത്‌ ലഭ്യം.
ഡീസലിൽ എഥനോൾ കലർത്തിയുള്ളത്‌ തീരെ കുറവാണ്‌. എഥനോൾ തീർത്തും ലഭ്യമല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക്‌ ഇത്‌ തിരിച്ചടിയാകും.

Related posts

*സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്.*

Aswathi Kottiyoor

*കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor

ആഭ്യന്തര പരാതി പരിഹാര സെല്‍ സിനിമാ മേഖലയിലും രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox