കോവിഡ് വ്യാപനസമയത്ത് മറ്റുരോഗങ്ങൾക്കും ആശുപത്രിയിൽ പോകാൻ എല്ലാവർക്കും പേടിയാണ്. ഈ പ്രശ്‌നത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാവുകയാണ് സംസ്ഥാന സർക്കാരിന്റെ ‘ഇ സഞ്ജീവനി ’ടെലി കൺസൾട്ടേഷൻ . ചെറിയ രോഗങ്ങൾക്ക് വീടിന്റെ സുരക്ഷതിത്വത്തിലുരുന്നുകൊണ്ടുതന്നെ ചികിത്സതേടാം. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് മൊബൈൽ ഫോൺ വഴി ഡോക്ടറോട് സംസാരിക്കാം. രാവിലെ എട്ടുമുതൽ രാത്രിഎട്ടുവരെ ജനറൽ മെഡിസിൻ ഒപി സൗകര്യം ഈ സംവിധാനത്തിൽ ലഭ്യമാണ്. 24 മണിക്കൂറും കോവിഡ് ഒപിയുമുണ്ട്. ആഴ്‌ചയിൽ ആറുദിവസം രാവിലെ ഒമ്പതുമുതൽ ഒന്നുവരെ സ്‌പെഷ്യാലിറ്റി ഒപിയിൽ വിദഗ്‌ധ ഡോക്ടറുടെ സേവനവുമുണ്ട്.
പോർട്ടലിൽ രജിസ്‌റ്റർചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ വരെ എളുപ്പമാണ്.
ഇ–- സേവനം ഇങ്ങനെ
1) ഫോണിലോ കംപ്യൂട്ടറിലോ esanjeevaniopd.in സൈറ്റിൽ കയറുക.
2) ഓറഞ്ച് നിറത്തിൽ ക്ലിക്ക്‌ചെയ്‌ത് പേഷ്യന്റ് രജിസ്‌ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക
3) നമ്പറും സംസ്ഥാനവും തെരഞ്ഞെടുക്കുക
4) ലഭ്യമായ മൂന്നുതരം സേവനങ്ങളിൽനിന്ന് തെരഞ്ഞെടുക്കുക. ജനറൽ ഒപി, സ്‌പെഷ്യലിസ്‌റ്റ് ഒപി എന്നിവയും തെരഞ്ഞെടുക്കാം
5) വിലാസം നൽകുമ്പോൾ രോഗിയുടെ ഐഡിയും ടോക്കൺ നമ്പറും സന്ദേശമായി ലഭിക്കും. അതുപയോഗിച്ച് പേഷ്യന്റ് ലോഗിന്നിൽ കയറുക. പരിശോധനാ വിവരം അപ്‌ലോഡ് ചെയ്യാനും സംവിധാനമുണ്ട്.
6) ടോക്കൺ അനുസരിച്ച് ഡോക്ടറോട് സംസാരിക്കാം. മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം.