23 C
Iritty, IN
September 22, 2024
  • Home
  • Delhi
  • കേന്ദ്ര ബജറ്റ് – 2022 ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും;ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കും
Delhi

കേന്ദ്ര ബജറ്റ് – 2022 ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും;ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കും

ദില്ലി: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങളുമായാണ് നിര്‍മലാ സീതാരാമന്റെ ഇത്തവണത്തെ ബജറ്റ്. രാജ്യത്ത് ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈനടപടി. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതല്‍ വ്യാപിപ്പിക്കുക കൂടി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

ഒരു ക്ലാസ് ഒരു ടിവി ചാനല്‍ പദ്ധതി ഇരുന്നൂറ് ചാനലുകളായി കൂട്ടും. പ്രാദേശിക ഭാഷയിലും ചാനലുകള്‍ പ്രവര്‍ത്തിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കുഞ്ഞുങ്ങളുടെ പഠനവും വിനോദവും കൂടി ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റ്. അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സക്ഷന്‍ അങ്കണവാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാടികളെ ഉള്‍പ്പെടുത്തും. സമ?ഗ്രമായ മാറ്റമാണ് ഈ രം?ഗത്ത് കേന്ദ്രം ലക്ഷ്യമിടുന്നത്. ദൃശ്യ ശ്രവ്യ മാധ്യമ സൗകര്യങ്ങള്‍ അങ്കവാടികള്‍ക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനം.

സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് മിഷന്‍ ശക്തി തുടങ്ങും. കുട്ടികളുടെ സമഗ്ര പുരോഗതിക്കായി മിഷന്‍ വാത്സല്യയു നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Related posts

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ആദ്യ മത്സരം ഇന്ന്‌.

Aswathi Kottiyoor

ദുരഭിമാനക്കൊല: മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു

Aswathi Kottiyoor

5ജി ആരംഭിക്കും മുന്‍പേ 6ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor
WordPress Image Lightbox