23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി സ​മ​യബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി റി​യാ​സ്
Kerala

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി സ​മ​യബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി റി​യാ​സ്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വു​ന്ന സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. സി​റ്റി റോ​ഡ്, തെ​ക്കി​ബ​സാ​ർ ഫ്ലൈ ​ഓ​വ​ർ, മേ​ലെ​ചൊ​വ്വ അ​ണ്ട​ർ​പാ​സ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ അ​ഴി​യാ​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് നാ​ടി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ്. പ​ദ്ധ​തി​ക​ൾ​ക്ക് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ത​ട​സ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ന്ത് വി​ല കൊ​ടു​ത്തും മൂ​ന്നു പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​പോ​ലെ ക​ണ്ണൂ​രി​ലും വി​ക​സ​നം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
അ​ണ്ട​ർ പാ​സ്, ഫ്‌​ളൈ ഓ​വ​ർ എ​ന്നി​വ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കും. മൂ​ന്നു പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. എം​എ​ൽ​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ആ​ന​ന്ദ്സിം​ഗ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സാ​ബ​ശി​വ​റാ​വു, കേ​ര​ള റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി എ​സ്. സു​ഹാ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

വേണം വേഗറെയിൽ; കേരളത്തിൽ വാഹനപ്പെരുപ്പമെന്ന് സർവേ

Aswathi Kottiyoor

ആശങ്ക വേണ്ട; എത്ര ജലം തുറന്നു വിട്ടാലും അപകടമുണ്ടാകാതെ കൈകാര്യം ചെയ്യും’.

Aswathi Kottiyoor

കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox