21.6 C
Iritty, IN
November 22, 2024
  • Home
  • Delhi
  • പ്രീപെയ്ഡ് വൈദ്യുതി 2025ൽ; 25 കോടി പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കും
Delhi

പ്രീപെയ്ഡ് വൈദ്യുതി 2025ൽ; 25 കോടി പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കും

ന്യൂഡൽഹി ∙ പ്രീപെയ്ഡ് മൊബൈൽ കണക്‌ഷൻ പോലെ മുൻകൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന 25 കോടി പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ 2025ൽ രാജ്യമാകെ സ്ഥാപിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതിനായി 15–22% സബ്സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളിൽ 33% സബ്സിഡിയും ലഭ്യമാക്കുമെന്നു കേന്ദ്ര ഊർജ സെക്രട്ടറി ആലോക് കുമാർ പറഞ്ഞു.

മീറ്റർ സ്ഥാപിക്കാനുള്ള നെറ്റ്‍വർക് നിലവിലുള്ള എല്ലാ സ്ഥലങ്ങളിലും 2025 മാർച്ചോടെ കാർഷിക ഉപഭോക്താക്കൾ ഒഴികെ എല്ലാവരും സ്മാർട് മീറ്ററിലേക്കു മാറണമെന്നാണു സർക്കാർ ഉത്തരവ്. ഇതിനുള്ള സാങ്കേതിക ശൃംഖല ഇല്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രീപെയ്ഡ് മീറ്റർ സംവിധാനം ഏർപ്പെടുത്താൻ റഗുലേറ്ററി കമ്മിഷനുകൾ അനുമതി നൽകണമെന്നു നിർദേശിച്ചിരുന്നു.

സ്മാർട് പ്രീപെയ്ഡ് മീറ്റർ?

ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണ് നിലവിൽ ബിൽ നൽകുന്നത്. പ്രീപെയ്ഡ് മീറ്റർ വരുമ്പോൾ മുൻകൂറായി പണം നൽകി റീചാർജ് ചെയ്യണം.

വൈദ്യുതിച്ചെലവ് സ്വയം നിയന്ത്രിക്കാനാകുമെന്നതാണു മെച്ചം. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മീറ്റർ റീചാർജ് ചെയ്യാനാകും. ഇതിനുള്ള ആപ് ഉടൻ വികസിപ്പിക്കും.

വൻ കുടിശിക മൂലം പ്രതിസന്ധിയിലായ വൈദ്യുതി വിതരണ സ്ഥാപനങ്ങളെ സഹായിക്കാനാണു പ്രീപെയ്ഡ് മീറ്റർ പദ്ധതി. തുക മുൻകൂറായി അടയ്ക്കണമെന്നതിനാൽ കുടിശിക കുറയുമെന്നാണു പ്രതീക്ഷ.

Related posts

നാലാംതരംഗത്തിന്‌ സാധ്യതയില്ല -കാൻപുർ ഐ.ഐ.ടി.*

Aswathi Kottiyoor

കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രം വാക്സീൻ: കേന്ദ്ര ആരോഗ്യമന്ത്രാലയം

Aswathi Kottiyoor

ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി

Aswathi Kottiyoor
WordPress Image Lightbox