പേരാവൂർ: വെള്ളാര്‍വള്ളി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആകുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പണിയുന്നത്.
1988 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വെള്ളാര്‍വള്ളി വില്ലേജ് ഓഫീസ് കാലപ്പഴക്കത്താല്‍ അപകട ഭീഷണിയിലായിരുന്നു. ആവശ്യമായ സൗകര്യമില്ലാത്തതിനാൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്തിരുന്നത്. സര്‍ക്കാരിന്റെ നൂറുദിന കർമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം പണിയുന്നത്. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. നിലവിലുള്ള സ്ഥലത്ത് നിന്ന് ഇരുന്നൂറ് മീറ്ററോളം ദൂരെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ താത്കാലികമായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.