24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രഷറി പെൻഷൻ വിതരണം അക്കൗണ്ട് നമ്പർ ക്രമത്തിൽ ; ശനിയാഴ്‌ച എല്ലാവർക്കും കൈപ്പറ്റാം
Kerala

ട്രഷറി പെൻഷൻ വിതരണം അക്കൗണ്ട് നമ്പർ ക്രമത്തിൽ ; ശനിയാഴ്‌ച എല്ലാവർക്കും കൈപ്പറ്റാം

ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന്‌ ട്രഷറികളിൽ ക്രമീകരണമായി. അക്കൗണ്ട് നമ്പർ പ്രകാരമുള്ള ദിവസം ട്രഷറിയിലെത്തണം. ഓൺലൈൻ വഴിയും തുക കൈപ്പറ്റാം. തിങ്കൾ രാവിലെ പിടിഎസ്‌ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കും, ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർക്കും തുക വിതരണം ചെയ്യും.

ചൊവ്വ രാവിലെ രണ്ടിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് മൂന്നിൽ അവസാനിക്കുന്നവർക്കും. ബുധൻ രാവിലെ നാലും ഉച്ചകഴിഞ്ഞ് അഞ്ചും. വ്യാഴം രാവിലെ ആറിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് ഏഴിൽ അവസാനിക്കുന്നവർക്കും. വെള്ളി രാവിലെ എട്ടും ഉച്ചകഴിഞ്ഞ് ഒമ്പതും. ശനിയാഴ്‌ച എല്ലാവർക്കും കൈപ്പറ്റാം

Related posts

ബോളിവുഡ്‌ ഒരുങ്ങി; ആലിയ-രൺബീർ വിവാഹം ഇന്ന്‌ .

Aswathi Kottiyoor

മധ്യ-തെക്കന്‍ കേരളത്തില്‍ രാത്രി വരെ മഴക്ക് സാധ്യത

Aswathi Kottiyoor

സെൻസസ്‌ നീട്ടി, ഭക്ഷ്യസുരക്ഷ തകിടംമറിഞ്ഞു; 13 കോടി പാവങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox