• Home
  • Kerala
  • പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വ​മ​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലെ​ത്തി
Kerala

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വ​മ​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലെ​ത്തി

പ​യ്യാ​വൂ​ർ: കു​ട​ക് നി​വാ​സി​ക​ളും മ​ല​യാ​ളി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഊ​ട്ട​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ ഇ​ന്ന​ലെ കു​ട​കി​ലെ ചെ​യ​ന്‍റ​ണ​യി​ലെ​ത്തി.

ഊ​ട്ട് അ​റി​യി​ക്കാ​ൻ കു​ട​കി​ലേ​ക്കു പു​റ​പ്പെ​ട്ട കോ​മ​ര​ത്ത​ച്ഛ​നെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പി. ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ യാ​ത്ര​യാ​ക്കി. കു​ട​കി​ലെ​ത്തി​യ കോ​മ​ര​ത്ത​ച്ഛ​നെ​യും സ​ഹാ​യി​ക​ളെ​യും മു​ണ്ട​യോ​ട​ന്‍റ ത​റ​വാ​ട്ടി​ലെ പ്ര​മു​ഖ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഇ​നി​യു​ള്ള പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട​കി​ലെ മു​ണ്ട​യോ​ട​ന്‍റ, ബ​വൂ​രി​യ​ന്‍റെ, ബൈ​ന്‍റ​മ​ന എ​ന്നീ പ്ര​മു​ഖ ത​റ​വാ​ടു​ക​ളും ക​ടി​യ​ത്ത് നാ​ട്ടി​ലെ ഇ​രു​പ​തോ​ളം ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളും വി​വി​ധ ത​റ​വാ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച് ഇ​വ​രെ കോ​മ​ര​ത്ത​ച്ഛ​ൻ ഊ​ട്ടു​ത്സ​വ​ത്തി​ന് ക്ഷ​ണി​ക്കും.

കു​ട​ക് ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ടി​ക്കേ​രി​യി​ലെ ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി ക​ള​ക്‌​ട​റെ നേ​രി​ട്ടു ക​ണ്ടും ഊ​ട്ട​റി​യി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തും. ഒ​രു വ​റു​തി​ക്കാ​ല​ത്ത് ഊ​ട്ടു​ത്സ​വം മു​ട​ങ്ങു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ വ​യ​ത്തൂ​ർ കാ​ലി​യാ​ർ ത​ന്നെ കു​ട​കി​ൽ ചെ​ന്ന് ഉ​ത്സ​വ​ത്തി​നാ​വ​ശ്യ​മാ​യ അ​രി എ​ത്തി​ച്ചു​ത​രാ​ൻ പ്ര​മു​ഖ ത​റ​വാ​ട്ടു​കാ​രെ ഏ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് ഐ​തി​ഹ്യം. ആ ​സ​മ​യം മു​ത​ൽ കു​ട​ക​ർ കാ​ള​പ്പു​റ​ത്ത് അ​രി​യു​മാ​യി കാ​ട്ടി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഊ​ട്ടു​ത്സ​വ ആ​രം​ഭ​സ​മ​യ​ത്തും ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം ദി​വ​സ​വും ര​ണ്ടു ത​വ​ണ ഇ​ത്ത​ര​ത്തി​ൽ കാ​ള​പ്പു​റ​ത്ത് അ​രി​യു​മാ​യി കു​ട​ക​ർ പ​യ്യാ​വൂ​രി​ലെ​ത്തും.

Related posts

ഏ​പ്രി​ൽ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കും

Aswathi Kottiyoor

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റവിസ മതി

Aswathi Kottiyoor

ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​നം

Aswathi Kottiyoor
WordPress Image Lightbox