24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്
Iritty

ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കീഴ്പ്പള്ളി: ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി.വാഹനത്തില്‍ നിന്നും വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കീഴ്പ്പള്ളി സ്വദേശികളായ അബ്ദുല്‍ റഹീം, സഫല്‍ മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.ശനിയാഴ്ച രാത്രി 10 .45 ഓടെ ഇരിട്ടിയില്‍ നിന്നും കീഴ്പ്പള്ളിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന സഫല്‍ മുഹമ്മദും, അബ്ദുല്‍ റഹീം സഞ്ചരിച്ച വാഹനത്തിന് കുറുകെയാണ് കാട്ടുപന്നി ചാടിയത്.നെടുമുണ്ടയില്‍ വച്ചായിരുന്നു അപകടം.ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ രണ്ടുപേരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. റഹീമിന്റെ കൈയ്ക്കും, സഫലിന്റെ കാലിനുമാണ് പരിക്ക്

Related posts

മധ്യവയസ്കനെമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മിഴാവ്‌കുന്ന്‌’ നോവൽ പ്രകാശിപ്പിച്ചു

Aswathi Kottiyoor

ആറളം ഫാമിലെ കടുവാ ഭീതി അഞ്ചാം ബ്ലോക്കിലെ പ്രവർത്തികൾ നിർത്തിവെച്ചു

Aswathi Kottiyoor
WordPress Image Lightbox