24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിയോകോവ് വൈറസ് പുതിയ വകഭേദമല്ല: ഡോ. ഇക്‌ബാൽ
Kerala

നിയോകോവ് വൈറസ് പുതിയ വകഭേദമല്ല: ഡോ. ഇക്‌ബാൽ

നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയതല്ലെന്നും ഇതിന്‌ മനുഷ്യശരീരത്തിലേക്ക്‌ പ്രവേശിക്കാനാകില്ലെന്നും കോവിഡ്‌ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു. 2011ൽ ആഫ്രിക്കയിലെ മലഗാസിയിൽ അലോബാറ്റ്സ് എന്നറിയപ്പെടുന്ന നിയോറോമികിയ ഇനം വവ്വാലുകളിൽ ഈ വൈറസിനെ കണ്ടെത്തിയിരുന്നു. മെര്‍സ് കൊറോണ വൈറസിനോട് 85 ശതമാനം ജനിതകസാമ്യമുള്ളതാണിത്‌. എന്നാൽ, മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനുള്ള മനുഷ്യശരീരത്തിലെ ഡിപിപി4 റിസപ്റ്റർ ഉപയോഗിക്കാൻ നിയോകോവിനാകില്ലെന്ന്‌ അദ്ദേഹം ഫെയ്സ്‌ബുക്കിൽ കുറിച്ചു.

കോവിഡിനു കാരണമായ സാര്‍സ് കൊറോണ വൈറസ് 2 മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ എസിഇ 2 ഗ്രാഹികൾ വഴിയാണ്. നിയോകോവ് വൈറസിന്‌ മനുഷ്യകോശങ്ങളിലെ എസിഇ 2 ഗ്രാഹികളുമായി ചേരാനാകില്ല. നിയോകോവ് വൈറസിന്റെ സ്പൈക്‌ പ്രോട്ടീനിൽ ജനിതകവ്യതിയാനം സംഭവിച്ചാൽ ഒരുപക്ഷേ മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനാകാം. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തേ കണ്ടെത്തി ജനിതക സവിശേഷത പഠിക്കുന്നുണ്ട്‌. ഈ

Related posts

വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ധാ​ര​ണ​യി​ല്ല, ഡി​ജി​റ്റ​ൽ റീസ​ർ​വേ ക​ർ​ഷ​ക​ർ​ക്കു കു​രു​ക്കാ​കും

Aswathi Kottiyoor

കുറഞ്ഞ നിർമാണ പെർമിറ്റ്‌ ഫീസ്‌ കേരളത്തിൽ ; പുതുക്കിയതിന്‌ എതിരെ ദുഷ്‌പ്രചാരണം

Aswathi Kottiyoor

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് നൽകുന്നത് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox