24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇലക്ട്രിക് ലൈനില്‍ തട്ടി വൈക്കോലുമായി എത്തിയ ലോറിക്ക് തീപിടിച്ചു
Kerala

ഇലക്ട്രിക് ലൈനില്‍ തട്ടി വൈക്കോലുമായി എത്തിയ ലോറിക്ക് തീപിടിച്ചു


കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. ഉച്ച്ക്ക് 12.35 ഓടെയാണ് സംഭവം. അടിവാരം ഭാഗത്തുനിന്ന് വൈകോലുമായി എത്തിയ ലോറി കോടഞ്ചേരിക്ക് സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല. കോടഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വൈകോലില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ സമീപത്തെ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് വണ്ടി കയറ്റി നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ലോറിയില്‍ നിന്നും വൈക്കോല്‍ എടുത്ത് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. കെ.എല്‍ 51 കെ 3098 നമ്പര്‍ ലോറിക്കാണ് തീ പിടിച്ചത്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related posts

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന; ടി​പി​ആ​റും കൂ​ടി

Aswathi Kottiyoor

ക്രഷറുകളും ക്വാറികളും നാളെ മുതൽ അടച്ചിടും

Aswathi Kottiyoor

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

Aswathi Kottiyoor
WordPress Image Lightbox