ഇന്നലത്തെ റിപ്പോർട്ട് പ്രകാരം പുതിയ രോഗികളിൽ പകുതിയോളം പേർ വാക്സിനെടുത്തവർ. ഇന്നലെ രോഗം സ്ഥിരീകരിച്ച 54,537 പുതിയ രോഗികളിൽ 47,645 പേർ വാക്സിനേഷന് അർഹരായിരുന്നു. ഇവരിൽ 2484 പേർ ഒരു ഡോസ് വാക്സിനും 33,239 പേർ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാൽ 11922 പേർക്കു വാക്സിൻ ലഭിച്ചിട്ടില്ല.
വാക്സിൻ എടുത്തവർക്ക് രോഗം ബാധിക്കുന്പോൾ ഗുരുതര അസുഖങ്ങൾ ബാധിക്കുന്നില്ല. ഇതിനു പുറമേ ആശുപത്രിവാസം, മരണ സാധ്യത എന്നിവ ഗണ്യമായി കുറയുന്നുണ്ട്.
ഈ മാസം 21 മുതൽ 27 വരെ 270156 പേർ ചികിത്സയിലുണ്ടായിരുന്നു. ഇതിൽ 0.8 ശതമാനം പേർക്ക് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് ഐസിയുവും ആവശ്യമായി വന്നു. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ കേസുകളിൽ ഏകദേശം 131523 വർധനയുണ്ടായി. മുൻ ആഴ്ചയേക്കാൾ 71 ശതമാനം രോഗവർധനയുണ്ടായി.