24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മു​ട്ട ഉ​ത്പാ​ദ​നം ഇ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്.
Kerala

കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മു​ട്ട ഉ​ത്പാ​ദ​നം ഇ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്.

കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മു​ട്ട ഉ​ത്പാ​ദ​നം ഇ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്. ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ പ​കു​തി​യോ​ളം മാ​ത്ര​മേ കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ള്ളൂ. ഒ​രു വ​ര്‍​ഷം ഏ​ക​ദേ​ശം 565 കോ​ടി മു​ട്ട​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​ല്‍ 260 കോ​ടി മു​ട്ട​ക​ളാ​ണ് ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​മെ​ന്നും കെ​പ്‌​കോ.

ഈ ​അ​ന്ത​രം കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കെ​പ്‌​കോ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് ഏ​ക​ദേ​ശം 75 കോ​ടി മു​ട്ട​ക​ള്‍ അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി.

പ്ര​തി​വ​ര്‍​ഷം 300 മു​ട്ട​ക​ള്‍ വ​രെ ല​ഭി​ക്കു​ന്ന ബി.​വി. 380 ഇ​ന​ത്തി​ല്‍​പെ​ട്ട കോ​ഴി​ക​ളു​ടെ വി​പ​ണ​ന​മാ​ണ് കെ​പ്‌​കോ ഇ​പ്പോ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​വ​യു​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​പ​ണ​നം കെ​പ്‌​കോ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കൂ​ടു​ത​ലു​ള്ള കോ​ഴി​ക​ള്‍ മു​ട്ട ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം ര​ണ്ടു കി​ലോ​ഗ്രാം​വ​രെ ഭാ​ര​മു​ള്ള​താ​ണ്.

ഇ​റ​ച്ചി​ക്കും ഇ​വ​യെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​താ​ണ് നേ​ട്ടം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​ഴി വ​ള​ര്‍​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടും കോ​ഴി​യും പ​ദ്ധ​തി​യും കെ​പ്‌​കോ വ​നി​താ മി​ത്രം പ​ദ്ധ​തി​യും കെ​പ്‌​കോ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ഏ​ഴ് ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​മാ​യി തു​ട​ങ്ങി​യി​ട്ടു​ള്ള​തെ​ന്നും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു

Related posts

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Aswathi Kottiyoor

പുതുചരിത്രമെഴുതി എക്‌സൈസ് ; 87.19 ശതമാനം കള്ള്‌ ഷാപ്പും ഓണ്‍ലൈനിൽ വിറ്റു

Aswathi Kottiyoor

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല

Aswathi Kottiyoor
WordPress Image Lightbox