24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്
Thiruvanandapuram

സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്


കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍റെ പുരോഗതി, എന്നിവ  യോഗം ചർച്ച ചെയ്യും.
ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയിട്ടാണ് യോഗം നടക്കുക. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തിയ്യതി തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനിച്ചത്.  നിലവില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം  ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ  പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്. 

Related posts

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌ ജൂൺ 1ന്‌ ആരംഭിക്കും………

Aswathi Kottiyoor

വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് ഇളവ് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.

Aswathi Kottiyoor

ആശുപത്രികൾ സുസജ്ജം ; 25 ഇടത്ത്‌ 194 പുതിയ ഐസിയു , 19 ആശുപത്രികളിൽ 146 എച്ച്ഡിയു യൂണിറ്റ്‌

Aswathi Kottiyoor
WordPress Image Lightbox