24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
Kerala

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് സ​ർ​ക്കാ​ര​ല്ലെ​ന്നും കോ​ട​തി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ലോ​കാ​യു​ക്ത​യ്ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി ച​ട്ട​വി​രു​ദ്ധ​വും വി​വി​ധ കോ​ട​തി വി​ധി​ക​ളു​ടെ ലം​ഘ​ന​വു​മാ​ണ്. അ​തി​നാ​ൽ ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്നും രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

25 വ​ർ​ഷം മു​ൻ​പ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ത​ന്നെ കൊ​ണ്ടു​വ​ന്ന നി​യ​മ​മാ​ണ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​പ്പോ​ൾ അ​വ​ർ ത​ന്നെ പ​റ​യു​ന്ന​ത്. ലോ​കാ​യു​ക്താ നി​യ​മ​ത്തി​ലെ 14-ാം വ​കു​പ്പ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു കോ​ട​തി​യും പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണ്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രേ ലോ​കാ​യു​ക്താ ഉ​ത്ത​ര​വു​ണ്ടാ​യ​പ്പോ​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന അ​ഭി​പ്രാ​യം സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​നും എ​തി​രാ​യ പ​രാ​തി ലോ​കാ​യു​ക്ത പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്.

സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് ഓ​ർ​ഡി​ന​ൻ​സ്. ഇ.​കെ.​നാ​യ​നാ​രെ​യും ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രെ​യും അ​പ​മാ​നി​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, സി.​പി.​ജോ​ണ്‍, മോ​ൻ​സ് ജോ​സ​ഫ്, എ.​എ.​അ​സീ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ഗ​വ​ർ​ണ​റെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

Related posts

തിയ്യേറ്ററിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത.

Aswathi Kottiyoor

സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox