24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​തി​ർ​ന്ന ക്ലാ​സു​കാ​ർ​ക്ക് ഓ​ഫ് ലൈ​ൻ പ​ഠ​നം ത​ന്നെയെന്ന് സർക്കാർ
Kerala

മു​തി​ർ​ന്ന ക്ലാ​സു​കാ​ർ​ക്ക് ഓ​ഫ് ലൈ​ൻ പ​ഠ​നം ത​ന്നെയെന്ന് സർക്കാർ

പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഓ​ഫ് ലൈ​നാ​യി ത​ന്നെ തു​ട​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തും. മു​തി​ർ​ന്ന ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​ൻ പ​ഠ​ന രീ​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് സ​ജ്ജ​മാ​ണ്. സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി 29ന് ​ത​ന്നെ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ എ​ഴു​തേ​ണ്ട കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കാ​യി സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക മു​റി സ​ജ്ജ​മാ​ക്ക​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ഴു​ത്ത് പ​രീ​ക്ഷ​യ്ക്ക് ശേ​ഷ​മാ​കും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ഠ​ഭാ​ഗ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു നി​ന്നും പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഫോ​ക്ക​സ് മേ​ഖ​ല​യു​ടെ പു​റ​ത്തു​നി​ന്നും 30 ശ​ത​മാ​നം ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും വി.​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

2023 മു​ത​ൽ മ​ദ്യം ചി​ല്ലു​കു​പ്പി​യി​ല്‍; പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഒ​ഴി​വാ​ക്കും

Aswathi Kottiyoor

വായ്പ ആപ്പുകൾ: ബുദ്ധികേന്ദ്രങ്ങൾ ചൈനയും തയ്‌വാനും കേന്ദ്രീകരിച്ച്

Aswathi Kottiyoor

സാമ്പത്തിക നഷ്ടം; ബൈജൂസ് ആപ്പില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

Aswathi Kottiyoor
WordPress Image Lightbox