കർണാടകയിലെ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് സർക്കാർ നിരോധിച്ചു. എതിർപ്പുള്ള കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസുകളിൽ ഇരിക്കാമെന്നാണ് സർക്കാർ നിലപാട്.
ഹിജാബ് വിലക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തർക്കം നിലനിന്നിരുന്നു. ഇതോടെ വിഷയം പരിധോശിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹിജാബ് ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയത്.