സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്നു മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, 10,11,12 ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ഓൺലൈനായാണ് യോഗം സംഘടിപ്പിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഓൺലൈനിലൂടെയാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടാം വാരത്തിന് ശേഷവും ഇത് തുടരണോ എന്ന് സർക്കാർ പരിശോധിക്കും.
ഫെബ്രുവരി പകുതിയോടെ വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയതിനാൽ പരീക്ഷാ തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ അവലോകന യോഗത്തിൽ തീരുമാനിച്ചത്.