23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​നം: പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു
Kerala

കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​നം: പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു

കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നെ​യും കൂ​ട്ടു​പ്ര​തി ഷ​ഫാ​സി​നെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ബ്ദു​ള്‍ ഹാ​ലിം, ഒ​ൻ​പ​താം പ്ര​തി അ​ബൂ​ബ​ക്ക​ര്‍ യൂ​സ​ഫ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് എ​ന്‍​ഐ​എ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു.

കേ​സി​ല്‍ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​ന് ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ൽ തെ​റ്റാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം.

2006 മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലും കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലും സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് 2009-ലാ​ണ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷി​ച്ച ആ​ദ്യ തീ​വ്ര​വാ​ദ കേ​സ് എ​ന്ന പ്ര​ത്യേ​ക​യും കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​നു​ണ്ടാ​യി​രു​ന്നു.

Related posts

ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ

Aswathi Kottiyoor

മേ​യ് മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം; അ​ധി​ക സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
WordPress Image Lightbox