21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മധു കൊലക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും
Kerala

മധു കൊലക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

അട്ടപ്പാടി മധു കൊലക്കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. മധുവിന്റെ കുടുംബത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജിപി) അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുമെന്നും ഡി.ജിപി. വ്യക്തമാക്കി.

കേസില്‍ ചൊവ്വാഴ്ച നടന്ന ഓണ്‍ലൈന്‍ സിറ്റിങ്ങിനിടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സംബന്ധിച്ച് കോടതി പരാമർശം നടത്തിയിരുന്നു. തുടർന്ന് കേസ് മാര്‍ച്ച് 26ലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ച വേളയിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25ലേക്ക് മാറ്റിയത്.

2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത്.

Related posts

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ കച്ചേരിക്കടവ് സ്വദേശിനി മരണപ്പെട്ടു

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox