23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സഞ്ചാരികളെത്തും ഗ്രാമ നന്മകളിലേക്കും ; ആകർഷിക്കാൻ ടൂറിസം തെരുവുകളും
Kerala

സഞ്ചാരികളെത്തും ഗ്രാമ നന്മകളിലേക്കും ; ആകർഷിക്കാൻ ടൂറിസം തെരുവുകളും

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന ഗ്രാമീണ ടൂറിസം പദ്ധതികളുമായി ടൂറിസം, തദ്ദേശവകുപ്പുകൾ. ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർധനയും ലക്ഷ്യമിട്ടുള്ളതാണ്‌ പദ്ധതികൾ. പ്രാദേശിക സർക്കാരുകളെ ടൂറിസത്തിന്റെ പ്രധാന ആതിഥേയരാക്കും. ഓരോ പ്രദേശത്തെയും വിനോദകേന്ദ്രങ്ങളുടെ വികസനം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കും. കാർഷികമേഖലയാകും പദ്ധതിയുടെ മുഖ്യ ആകർഷണം.

നാട്ടിലെത്തും കാരവാനുകൾ

കാരവാൻ ടൂറിസം പദ്ധതി നാട്ടിടങ്ങളിൽ വ്യാപിപ്പിക്കും. സഞ്ചാരികൾക്ക്‌ കാരവാൻ പാർക്കുകളിലൂടെ നാട്ടിൻപുറങ്ങളിലെ സൗന്ദര്യവും ആസ്വദിക്കാം. പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനവുമുണ്ടാകും. പ്രാദേശിക വരുമാനത്തിന്റെ മുഖ്യസ്രോതസ്സായി ടൂറിസം വളർത്തും.തെരുവുകളും ഒരുങ്ങും
സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം തെരുവുകളും ഒരുക്കും. നാടിന്റെ പ്രത്യേകതകൾ, സംസ്‌കാരം, ഭക്ഷണം, കൃഷി, കലകൾ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതാണ്‌ പദ്ധതി. ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞത്‌ മൂന്നുവീതം കേന്ദ്രമുണ്ടാകും. പൊതു––സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും സ്‌ട്രീറ്റ്‌ ടൂറിസം.
കേരളമാകെ ഒറ്റ സഞ്ചാര കേന്ദ്രമാക്കണം: മന്ത്രി
ലോകടൂറിസം ഭൂപടത്തിൽ കേരളമാകെ ഒറ്റ സഞ്ചാര കേന്ദ്രമാക്കണമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. യോജിപ്പിലൂടെ തനതായ ടൂറിസം സംസ്‌കാരം വളർത്തിയെടുക്കണം. ഓരോ മനുഷ്യനെയും കണക്കിലെടുത്ത്‌, സഞ്ചാരികൾക്കും നാട്ടുകാർക്കും സഹായമാകുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം. ലോകത്ത്‌ ഈ നാടിനെ അഭിമാനത്തോടെ അവതരിപ്പിക്കാനാകുന്ന മാറ്റങ്ങൾക്കായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Related posts

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമർപ്പിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് 2000 കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി. ആർ അനിൽ

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox