28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രണ്ടാഴ്ചയ്ക്കകം രണ്ടരക്കോടി നൽകിയില്ലെങ്കിൽ കപ്പൽ ലേലം ചെയ്യും
Kerala

രണ്ടാഴ്ചയ്ക്കകം രണ്ടരക്കോടി നൽകിയില്ലെങ്കിൽ കപ്പൽ ലേലം ചെയ്യും

പാ​തി​രാ​ത്രി​യി​ൽ സി​റ്റിം​ഗ് ന​ട​ത്തി കേ​ര​ള ഹൈ​ക്കോ​ട​തി. കൊ​ച്ചി തു​റ​മു​ഖ​ത്തു​ള്ള എം.​വി. ഓ​ഷ്യ​ന്‍ റേ​സ് എ​ന്ന ച​ര​ക്കു ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് രാ​ത്രി​യി​ൽ ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

ഹ​ർ​ജി കേ​ട്ട കോ​ട​തി​ ക​പ്പ​ൽ തീ​രം വി​ടു​ന്ന​തു ത​ട​ഞ്ഞു. ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ് രാ​ത്രി​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. രാ​ത്രി 11.45ന് ​ആ​രം​ഭി​ച്ച സി​റ്റിം​ഗ് പു​ല​ർ​ച്ചെ 12.45നാ​ണ് അ​വ​സാ​നി​ച്ച​ത്.

കൊ​ച്ചി തു​റ​മു​ഖ​ത്തു ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന എം​വി ഓ​ഷ്യ​ന്‍ റേ​സ് എ​ന്ന ക​പ്പ​ല്‍ ഇ​ന്നു കൊ​ച്ചി തീ​രം വി​ടാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​പ്പ​ലിനു വെ​ള്ളം ന​ല്‍​കി​യ കൊ​ച്ചി​യി​ലെ ഒ​രു ക​മ്പ​നി ക​പ്പ​ലി​ന്‍റെ യാ​ത്ര ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി ന​ൽ​കി​യി​രു​ന്നു.

ക​പ്പ​ലി​നു വെ​ള്ളം ന​ല്‍​കി​യ ക​മ്പ​നി​ക്ക് ഉ​ട​ന്‍ ര​ണ്ട​ര​ക്കോ​ടി ന​ല്‍​ക​ണ​മെ​ന്ന് സി​റ്റിം​ഗി​ല്‍ ഉ​ത്ത​ര​വാ​യി. തു​ക ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം എം​വി ഓ​ഷ്യ​ന്‍ റേ​സ് ഹ​ര്‍​ജി​ക്കാ​ര​നു ലേ​ലം ചെ​യ്യാം.
ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് ഈ ​ഉ​ത്ത​ര​വി​ട്ട​ത്. അ​ര്‍​ധ​രാ​ത്രി​യി​ല്‍ ന​ട​ന്ന ഓ​ണ്‍​ലൈ​ന്‍ സി​റ്റിം​ഗ് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ക​പ്പ​ലി​ന്‍റെ യാ​ത്ര ത​ട​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​നു നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു

Aswathi Kottiyoor

‘ഈ വര്‍ഷം 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു.

WordPress Image Lightbox