24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • “ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ ; മനസ്സ്‌ തളരേണ്ട; സാന്ത്വനമേകാൻ 957 പേർ
Kerala

“ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ ; മനസ്സ്‌ തളരേണ്ട; സാന്ത്വനമേകാൻ 957 പേർ

കോവിഡ് മൂന്നാംതരംഗം സമൂഹത്തിനു മേല്‍ ഏൽപ്പിക്കുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ “ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പരിപാടി ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെ സജ്ജമാക്കി.

ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞ 75.64 ലക്ഷം പേർക്ക് ഇതുവരെ മാനസികാരോഗ്യ പരിചരണം നൽകി. കോവിഡ് പ്രതിരോധ രം​ഗത്തുള്ള 64,194 പേർക്കും 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിലുള്ള 31,520 പേർക്കും സേവനം ലഭ്യമാക്കി. 1,12,347 കുട്ടികൾക്ക് കൗൺസലിങ്ങും ലഭ്യമാക്കി. ദിശ ഹെൽപ് ലൈൻ 104, 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു.

Related posts

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

Aswathi Kottiyoor

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടിക്കൽ: ഇ​ന്നു മു​ത​ൽ 25 വ​രെ സ്കൂ​ളി​ലെ​ത്താം

Aswathi Kottiyoor

ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ

Aswathi Kottiyoor
WordPress Image Lightbox