കൊട്ടിയൂർ: ഭരണാനുമതിയും സങ്കേതിക അനുമതിയും ടെൻഡറും പൂർത്തിയായെങ്കിലും നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. രണ്ടു പതിറ്റാണ്ടിലേറെയായി നാട്ടുകാർ പാലത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട്. എന്നാൽ ടെൻഡർ നടപടികൾ സമീപ കാലത്താണ് പൂർത്തിയായത്. പാലത്തിനു പുറമേ 12 മീറ്റർ വീതിയിൽ അപ്രേച്ച് റോഡും നിർമ്മിക്കേണ്ടതുണ്ട്. 6.43 കോടി രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനും അനുവദിച്ചിട്ടുള്ളത്. കൊട്ടിയൂർ മുതൽ സമാന്തര റോഡ് വരെ അപ്രോച്ച് റോഡിന്റെ വീതി കൂട്ടുന്നതിന് മുപ്പതോളം സ്വകാര്യ വ്യക്തികളുടെ സ്ഥലം ഇതിനായി വിട്ടു കിട്ടണം. ഇതിനായി ഭൂമിയ്ക്ക് വില നൽകണം എന്ന നിർദേശവും ഉയർന്നിരുന്നു. ഉരാളുങ്കൽ ലേബർ സെസൈറ്റിയാണ് ടെൻഡർ എടുത്തിട്ടുള്ളത്. നിലവിലുള്ള പാലം അപകടവസ്ഥയിലാണ്. ഉരുൾ പൊട്ടലിലെ മരവും കല്ലുകളും വന്നടിഞ്ഞിട്ടും കാലപഴക്കവും മൂലം തൂണിന്റെ അടിത്തറയിലെ കല്ലുകൾ ഇളകി പോയിട്ടുണ്ട് . നീണ്ടു നോക്കിയിലെ പാലം പണി പൂർത്തിയാക്കിയാൽ സമാന്തര റോഡിലൂടെ വാഹനം തിരിച്ചു വിട്ട് വൈശാഖ മഹോത്സവക്കാലത്ത് നേരിടുന്ന കനത്ത ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കും . നിലവിലെ പാലം നാല് പതിറ്റാണ്ട് മുമ്പ് നടപ്പാലമായി നിർമ്മിച്ചതാണ്. പിന്നീട് വീതി കൂട്ടി ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ രീതിയിൽ സൗകര്യം ഒരുക്കുകയായിരുന്നു.ഏറെക്കാലത്തെ യാത്ര ദുരിതത്തിന് ഉടനടി പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.