24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.
Kerala

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

ഒടുവിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാൻ സർക്കാർ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോൾ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പല കാരണങ്ങളാൽ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിലേക്ക് വിന്യസിക്കും. ഇന്റലിജൻസ് വിഭാഗത്തിനും മുൻതൂക്കം നൽകും. വിശദാംശങ്ങൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിക്കും.

ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോർച്ചയാണെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. നികുതി ചോർച്ച കണ്ടെത്താൻ ഓഡിറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്നതിലേക്ക് നീങ്ങുകയാണ് വകുപ്പ്. ഓഡിറ്റ് വിഭാഗം രൂപീകരിച്ച് അതിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗസ്ഥർക്ക് ജിഎസ്ടി റിട്ടേൺ ഓഡിറ്റ് ചെയ്യാനുള്ള പരിശീലനം നൽകും. അങ്ങനെ നികുതി വെട്ടിപ്പും കുടിശികയും കണ്ടെത്താൻ കഴിയും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആദ്യഘട്ട പരിശീലനത്തിനുശേഷം ദേശീയ, രാജ്യാന്തര തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായവും ലഭ്യമാക്കും. സ്ക്വാഡുകൾ വാഹനങ്ങളെ പിന്തുടർന്നു പിടിക്കുന്നതിനു പകരം ഇന്റലിജൻസ് സംവിധാനം ശക്തമാക്കാനാണ് തീരുമാനം. ഇ–വേബില്ലിന്റെ കൃത്യമായ പരിശോധനയിലൂടെ വെട്ടിപ്പ് തടയാനാകുമെന്നും വകുപ്പ് കരുതുന്നു. ഒരേ ഇ– വേബിൽ ഉപയോഗിച്ച് പത്തുതവണ സാധനം കൊണ്ടുവന്നതു പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് സഹായിക്കും. ആവശ്യമെങ്കിൽ കടകളിൽ മിന്നൽ പരിശോധനയും നടത്തും.

Related posts

പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

തിരുവനന്തപുരത്ത് വയോധിക വീട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം കട്ടിലിനടിയില്‍, ശരീരത്തില്‍ പരിക്കുകള്‍.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox