24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ.*
Kerala

*നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ.*

ലോക്ഡൗണിനു സമാനമായ ഞായർ നിയന്ത്രണങ്ങളുള്ള നാളെയും 30നും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്.

∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

∙ അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം.

∙ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

∙ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

∙ ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം.

∙ അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.

∙ മൂൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസ്സമില്ല.

Related posts

സ്‌കോൾ കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ജൂൺ 8 മുതൽ

Aswathi Kottiyoor

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

Aswathi Kottiyoor

പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണം; പൊതുസ്ഥലത്തെ കിണറിന് ഭിത്തി വേണം

Aswathi Kottiyoor
WordPress Image Lightbox