രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട റാലികളുടെയും പൊതുപരിപാടികളുടെയും വിലക്ക് നീട്ടി. ജനുവരി 31 വരെയാണ് വിലക്കുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഈ തീരുമാനം.
കേന്ദ്ര ആരോഗ്യ സെക്രട്ടറി, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം അറിയിച്ചത്.
അതേസമയം, ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ജനുവരി 28 മുതലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതലും പൊതുയോഗങ്ങളും റാലികളും നടത്താന്‍ അനുമതിയുണ്ട്.