ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്.
യുപിയില്‍ അധികാരത്തിലെത്തിയാല്‍ 20 ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് പ്രകനപത്രികയിലെ ഒരു വാഗ്ദാനം.
പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്ക പറഞ്ഞു.