വരുന്ന രണ്ട് ഞായറാഴ്ചകളില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രധാനറൂട്ടുകള്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.