27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നോളജ്‌ മിഷൻ മേള: 10,009 പേർക്ക്‌ തൊഴിലായി; ഇന്നുമുതൽ ഓൺലൈൻ മെഗാമേള
Kerala

നോളജ്‌ മിഷൻ മേള: 10,009 പേർക്ക്‌ തൊഴിലായി; ഇന്നുമുതൽ ഓൺലൈൻ മെഗാമേള

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേളകൾ വൻ വിജയത്തിലേക്ക്‌. എറണാകുളം ഒഴികെ 13 ജില്ലയിലും മൂന്നു മേഖലയിലായി നടത്തിയ മേളയിൽ പങ്കെടുത്ത 15,156 ഉദ്യോഗാർഥികളിൽ 10,009 പേർക്ക്‌ തൊഴിൽ ലഭ്യമായി. ഇതിൽ 2023 പേർക്ക്‌ നിയമന ഉത്തരവായി.

മറ്റ്‌ ഉദ്യോഗാർഥികൾക്ക്‌ കമ്പനികൾ നിയമനഉത്തരവ്‌ അയച്ചുതുടങ്ങി. മേളയിൽ പങ്കെടുത്ത 182 പേരെ കമ്പനികൾ ചുരുക്ക പട്ടികയിലും ഉൾപ്പെടുത്തി. കരിയറിൽ ഇടവേളയുണ്ടായ യുവതികൾക്കായാണ്‌ മൂന്ന്‌ മേഖലാമേള സംഘടിപ്പിച്ചത്‌. 895 കമ്പനി പങ്കെടുത്തു.

വെള്ളി മുതൽ ഒരാഴ്‌ച മിഷൻ നേതൃത്വത്തിൽ വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കും. ഡിഡബ്‌ള്യുഎംഎസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ അവസരം. നൈപുണി മേഖല, വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിചയം സഹിതം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. ഇത്‌ പൂർത്തിയാക്കി വെർച്വൽ ജോബ്‌ മോഡ്‌ തെരഞ്ഞെടുത്ത്‌ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴിൽദായകരെ കണ്ടെത്താം. 27 വരെയുള്ള മേളയിൽ പതിനായിരത്തിലധികം തൊഴിൽ അവസരമുണ്ട്‌. www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.

Related posts

ആറളം വന്യജീവി സങ്കേതത്തിൽ തീപ്പിടിത്തം

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 52.6 കോടിയുടെ പദ്ധതി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്‌കൂളിലെ 1980 ബാച്ച് സംഗമം

Aswathi Kottiyoor
WordPress Image Lightbox