സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ വ്യാഴാഴ്‌ച അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ ഹാജരാകും. പദ്ധതിയിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യ ആഘാത പഠനത്തിനായി സിൽവർ ലൈനിന്റെ അലൈൻമെന്റ് പ്രകാരം സ്ഥലം അളന്ന് അതിരുകൾ നിർണയിക്കുകയാണ്. എന്നാൽ, കെ–-റെയിൽ എന്നെഴുതിയ കോൺക്രീറ്റ് അതിർത്തൂണുകൾ നാട്ടുന്നത് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞിരുന്നു. സ്ഥലം വിട്ടുനൽകേണ്ട ചിലർ സമീപിച്ചതിനെ തുടർന്നാണിത്. സ്ഥലം അളക്കുന്നതോ അതിർത്തി തിരിച്ച് കല്ലിടുന്നതോ തടഞ്ഞിട്ടില്ല.
കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് സിൽവർ ലൈനെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നുമാണ് ഒരാഴ്‌ചമുമ്പ് കോടതി പറഞ്ഞത്. തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയ കേന്ദ്രസർക്കാർ സ്ഥലം ഏറ്റെടുക്കാനും വായ്പാനടപടികളുമായി മുന്നോട്ടുപോകാനും അനുമതി നൽകിയിട്ടുണ്ട്.