കേളകം: കേളകം പഞ്ചായത്തിനെയും ആറളം ഫാമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലത്തിന്റെ നിർമാണം മാസങ്ങൾക്കു ശേഷം പുനരാരംഭിച്ചു. അപ്രാച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ പാലത്തിന്റെ തൂണിന്റെ പ്രവൃത്തിയാണ് ആരംഭിച്ചത്. കൂടാതെ ആറളം ഫാമിന്റെ ഭാഗത്തെ പാലത്തിന്റെ പ്രവൃത്തിയും പുനരാരംഭിച്ചിട്ടുണ്ട്.
പാലം നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായിട്ടും ഇഴഞ്ഞ് നീങ്ങുന്നതിനെ തുടർന്ന് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.അടുത്ത മഴക്കാലത്തിന് മുമ്പ് പാലം പൂർത്തിയാക്കി യാത്രാസൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവിലുള്ള തൂക്കുപാലത്തിലൂടെയുള്ള യാത്ര ജീവൻ പണയം വച്ചാണ്. പാലത്തിനു ഉയോഗിച്ചുള്ള പലകകൾ ദ്രവിച്ച അവസ്ഥയിലാണ്. പാലം പൂർത്തിയായാൽ വിനോദ സഞ്ചാര മേഖലയായ ആറളം ഫാമിന് പുത്തനുണർവും നൽകും.