20.8 C
Iritty, IN
November 22, 2024
  • Home
  • Iritty
  • കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി
Iritty

കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി

കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി. പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായതോടെയാണ് വെളിച്ച സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കേരള കർണ്ണാടക അന്തർ സംസ്ഥാന പാതയിലെ അതിർത്തിയായ കൂട്ടുപുഴ പാലം യാഥാർത്ഥ്യമായ സാഹചര്യത്തിലാണ് രാത്രികാലങ്ങളിലെ സുഗമ യാത്രയ്ക്കും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത്. രാത്രിയിൽ പൂർണ്ണമായും പ്രകാശം പരത്താൻ സാധിക്കും വിധം ചാർജ്ജിംഗ് കപ്പാസിറ്റിയുള്ള ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

കെ. എസ്. ടി. പി റോഡ് നിർമാണ പ്രവർത്തി നടത്തി വരുന്ന ഇ. കെ. കെ. പെരുമ്പാവൂർ കമ്പനിയാണ്സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയാകുന്നതോടെ കൂട്ടുപുഴ പാലം വഴിയുള്ള യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Related posts

വെള്ളക്കെട്ടിനിടയാക്കുന്ന കലുങ്ക് മാറ്റാതെ ബൈപ്പാസ് റോഡ് നിർമ്മാണം പ്രതിഷേധം വ്യാപകം

Aswathi Kottiyoor

എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇരിട്ടി നഗരസഭയിൽ പര്യടനം നടത്തി…………..

Aswathi Kottiyoor

ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox