24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കും
Kerala

സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കാന്‍ ആലോചന.
ബാറുകളില്‍ നിന്ന് പാര്‍സല്‍ സൗകര്യം മാത്രമാക്കും. ഇരുന്ന് മദ്യപിക്കാന്‍ നിയന്ത്രണം കൊണ്ടുവരും.
തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പരമാവധി നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കും. വൈറസ് വ്യാപനം കൈവിട്ടതിനാല്‍ അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.

Related posts

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്രം ; 3 വർഷത്തിനിടെ വെട്ടിക്കുറച്ചത്‌ 53,000 കോടി

Aswathi Kottiyoor

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും

Aswathi Kottiyoor

ട്രാക്ക് അറ്റകുറ്റപ്പണി:ട്രെയിന്‍ സമയത്തില്‍ മാറ്റം വന്നേക്കും

Aswathi Kottiyoor
WordPress Image Lightbox