24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം
Kerala

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി അ​ട​ച്ചു. സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​ന​മാ​യ​തി​നാ​ൽ പ​ദ്ധ​തി​ന​ട​ത്തി​പ്പ് താ​ളം​തെ​റ്റു​മെ​ന്ന് ഇ​തോ​ടെ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന​ലെ 33.07 ശ​ത​മാ​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് 44.2 ശ​ത​മാ​നം.

ഇ​ന്ന​ലെ 22,946 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ മാ​ത്രം 18 പേ​ർ മ​രി​ച്ചു. ആ​കെ 50,832 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. 1,21,458 പേ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ഈ ​മാ​സം എ​ട്ടി​ന് 31,098 പേ​ർ മാ​ത്ര​മാ​യി​രു​ന്നു ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ടി​പി​ആ​ർ 9.89 ശ​ത​മാ​ന​വും. ഇ​താ​ണ് പ​ത്ത് ദി​വ​സ​ത്തി​നു ശേ​ഷം 33.07 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട‍​യി​ൽ 21 ശ​ത​മാ​നം ടി​പി​ആ​ർ വ​ർ​ധി ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഏ​ക​ദേ​ശം 60,161 വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു ന്ന​ത്. പു​തി​യ കേ​സു​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ 182 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍ 160 ശ​ത​മാ​ന​വും, ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ള്‍ 41 ശ​ത​മാ​ന​വും, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ള്‍ 90 ശ​ത​മാ​ന​വും, ഐ​സി​യു​വി​ലെ രോ​ഗി​ക​ള്‍ 21 ശ ​ത​മാ​ന​വും, വെ​ന്‍റിലേ​റ്റ​റി​ലെ രോ​ഗി​ക​ള്‍ 6 ശ​ത​മാ​ന​വും, ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ക​ളി​ലെ രോ​ഗി​ക​ള്‍ 30 ശ​ത​മാ​ന​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Related posts

ഊര്‍ജ പ്രതിസന്ധിയില്ല, പരിഭ്രാന്തി പരത്തിയാല്‍ നടപടി, കൽക്കരിക്ഷാമം ഉടൻ പരിഹരിക്കും: കേന്ദ്രം.

Aswathi Kottiyoor

കാമറ വിവാദം ; ഒന്നു പൊളിയുമ്പോൾ അടുത്തത്‌, ലക്ഷ്യം പുകമറ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 94.8 ശ​ത​മാ​നം പി​ന്നി​ട്ടു

Aswathi Kottiyoor
WordPress Image Lightbox