26.8 C
Iritty, IN
July 5, 2024
  • Home
  • Thiruvanandapuram
  • അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍
Thiruvanandapuram

അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്ക. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റല്‍, ഇഎന്‍ടി വിഭാഗങ്ങള്‍ താല്‍കാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 75 ജീവനക്കാര്‍ക്കാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടര്‍മാര്‍, 17 ഹൗസ് സര്‍ജന്‍മാര്‍, 11 നഴ്‌സുമാര്‍, 29 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, 13 മറ്റ് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ അടിയന്തരമായി സിഎഫ്എല്‍ടിസികള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. കൊവിഡ് ബാധിതരില്‍ സൂപ്രണ്ട് ഗണേശ് മോഹനും ഉള്‍പ്പെടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ക്കും നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കൊവിഡ് വാര്‍ഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. അതേസമയം, കൊവിഡ് ഡ്യൂട്ടിയില്‍ ആയിരിക്കെ കൊവിഡ് ബാധിച്ച വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ സരിത (52)മരിച്ചു. കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ആയിരുന്നു ഇവര്‍. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related posts

*പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി*

Aswathi Kottiyoor

കുതിച്ചുയർന്ന് അരിവില,

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox