22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 50 ശതമാനം കടന്ന്​ കുട്ടികളുടെ വാക്‌സിനേഷന്‍
Kerala

50 ശതമാനം കടന്ന്​ കുട്ടികളുടെ വാക്‌സിനേഷന്‍

സംസ്ഥാനത്ത് 15നും 18നും ഇടക്ക്​ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കി. ആകെ 7,66,741 കുട്ടികള്‍ക്കാണ് നല്‍കിയത്. 97,458 ഡോസ് നല്‍കിയ തൃശൂര്‍ ജില്ലയാണ് മുന്നിൽ. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്.

ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് നല്‍കാൻ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. 12 ദിവസംകൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം- 70,021, കൊല്ലം- 60,597, പത്തനംതിട്ട- 29,584, ആലപ്പുഴ- 57,764, കോട്ടയം- 47,835, ഇടുക്കി- 28,571, എറണാകുളം- 56,943, തൃശൂര്‍- 97,458, പാലക്കാട്- 76,145, മലപ്പുറം- 70,144, കോഴിക്കോട്- 45,789, കണ്ണൂര്‍- 73,803, വയനാട്- 24,415, കാസർകോട്​- 27,642 എന്നിങ്ങനെയാണ്​ കണക്ക്​.

Related posts

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor

സംസ്ഥാനത്ത്‌ മഴ കനക്കും; ആറ്‌ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്‌

Aswathi Kottiyoor

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox