24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 30 തീ​ര​ദേ​ശ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Kerala

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 30 തീ​ര​ദേ​ശ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ണ്ണൂ​ർ: തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​പ്ര​കാ​രം ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 30 റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 112 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. 13.27 കോ​ടി രൂ​പ ചെ​ല​വി​ൽ 27.72 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ​ശ്ചാ​ത്ത​ല​വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ബ​ഹു​ഭൂ​രി​പ​ക്ഷം തീ​ര​ദേ​ശ​റോ​ഡു​ക​ളു​ടെ​യും വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 80 കോ​ടി രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ന​ട​പ​ടി കൈ​ക്കൊ​ണ്ട​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Related posts

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

Aswathi Kottiyoor

ആരോഗ്യ വിഭാഗം ജീവനക്കാരോട് മുഖ്യമന്ത്രി; വയോജനങ്ങളെ നേരിട്ടുകണ്ട് വിവരം അന്വേഷിക്കണം

Aswathi Kottiyoor

കാലടി പാലം അടയ്‌ക്കും; എം.സി റോഡ്‌ വഴിയുള്ള യാത്രകൾ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox