ശമ്പളപരിഷ്കരണ ഉത്തരവില്‍ ആവശ്യങ്ങൾ പരിഗണിക്കാതിരുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 18ന് സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുക്കും. അടിയന്തര ചികിത്സ,അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിസ്ക് അലവന്‍സും ആനുകൂല്യങ്ങളും നല്കുന്നതിനു പകരം കിട്ടിക്കൊണ്ടിരുന്ന അടിസ്ഥാന ശമ്പളം വീണ്ടും കുറയ്ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഇതിലെ പിഴവു തിരുത്തണമെന്നാവശ്യപ്പെട്ടിട്ടും തയാറായില്ലെന്നും കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ഭാരവാഹികള്‍ ആരോപിച്ചു.