ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിൽ 26 പരാതികൾ സ്വീകരിച്ചു. പരാതികളിൽ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ഫോൺ ഇൻ പരിപാടിയിൽ 21 പരാതികളാണു ലഭിച്ചത്. ഇതിൽ 19 എണ്ണം മുൻഗണനാ റേഷൻ കാർഡുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ ഒമ്പതു കാർഡുകൾ ബി.പി.എൽ കാർഡുകളാക്കാൻ തീരുമാനമെടുത്തയായി മന്ത്രി അറിയിച്ചു. നാലു പേർക്ക് 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളുള്ളതിനാൽ കാർഡ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആറു പരാതിക്കാർക്ക് മുൻഗണനാ കാർഡിന് അർഹതയില്ലെന്നും കണ്ടെത്തി. റേഷൻ കടയിലെ സെയിൽസ്മാന്റെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ലൈസൻസിക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
previous post