28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്രവാസി ഭദ്രതാ സംരംഭക പദ്ധതിയിൽ 171 അപേക്ഷകർ
Kerala

പ്രവാസി ഭദ്രതാ സംരംഭക പദ്ധതിയിൽ 171 അപേക്ഷകർ

കണ്ണൂർ: കോവിഡ്‌ പശചാത്തലത്തിൽ നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിന്‌ നോർക്ക റൂട്ട്സ് ആരംഭിച്ച പ്രവാസി ഭദ്രതാ -മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26ന് ആരംഭിച്ച പദ്ധതിയിൽ കെഎസ്എഫ്ഇ വഴി 171 സംരംഭങ്ങൾക്കായി 7.96 കോടി രൂപ വിതരണംചെയ്തു. രണ്ടുവർഷം വരെ വിദേശത്ത് ജോലി ചെയ്ത്‌ തിരിച്ചെത്തിയ മലയാളികൾക്ക് ചെറുകിട സംരംഭം തുടങ്ങാൻ അഞ്ചു ലക്ഷം വരെ അനുവദിക്കും. കെഎസ്എഫ്ഇയുടെ 630 ശാഖകളിലൂടെ വായ്പ ലഭിക്കും. പദ്ധതി തുകയുടെ 25 ശതമാനം (പരമാവധി ഒരു ലക്ഷം) മൂലധന സബ്സിഡിയും ആദ്യ നാല് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. വിവരങ്ങൾക്ക് കെഎസ്എഫ്ഇ ശാഖകളിലോ 18004253939 ടോൾ ഫ്രീ നമ്പറിലോ വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസിന് 0091 880 20 12345 നമ്പറിലോ ബന്ധപ്പെടണം.

Related posts

ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അ​തി​തീ​വ്ര മ​ഴ ഉ​ണ്ടാ​കി​ല്ല; സം​സ്ഥാ​ന​ത്തെ റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox