26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അശ്രദ്ധയും ആളില്ലാ ലെവൽക്രോസുകളും; ട്രെയിനിടിച്ച് ഒരു വർഷം മരിച്ചത് 162 പേർ.
Kerala

അശ്രദ്ധയും ആളില്ലാ ലെവൽക്രോസുകളും; ട്രെയിനിടിച്ച് ഒരു വർഷം മരിച്ചത് 162 പേർ.

ട്രെയിനിടിച്ച് മരിക്കുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലക്കാട് ഡിവിഷനിൽ അഞ്ചു മടങ്ങായി വർധിച്ചെന്ന് ആർപിഎഫ്. യാത്രക്കാരുടെ ശ്രദ്ധയ്ക്കൊപ്പം സേനയും കൂടുതൽ പ്രതിരോധ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം കൂടിയ അളവിൽ ലഹരിക്കടത്തും നികുതി വെട്ടിപ്പും തടയാൻ ആർപിഎഫിന് കഴിഞ്ഞതായും കമൻഡന്റ് ജെതിൻ ബി.രാജ് പറഞ്ഞു.

പാലക്കാട് ഡിവിഷനു കീഴിൽ കഴിഞ്ഞ വർഷം ട്രെയിനിടിച്ചു 162 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ നവംബറിലാണു ഏറ്റവും കൂടുതൽ മരണം. 38 പേർ. ആളില്ലാ ലെവൽ ക്രോസുകളിലുണ്ടാകുന്നതിനേക്കാൾ ട്രാക്കിലാണ് അപകടങ്ങളേറെയും. പല സംഭവങ്ങളിലും അശ്രദ്ധയാണു പ്രശ്നം. ഇതിനെതിരെ റെയിൽവേയും ആർപിഎഫും ബോധവൽക്കരണം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു. ആത്മഹത്യ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നടത്തേണ്ടതുണ്ട്.കോവിഡ് കാലത്ത് ട്രെയിൻ വഴിയുള്ള കള്ളക്കടത്തും വർധിച്ചു. 41.53 കോടി രൂപയുടെ നികുതി വെട്ടിപ്പ് തടഞ്ഞു. കഴിഞ്ഞ വർഷം മാത്രം 167 കഞ്ചാവു കേസുകളാണ് പിടികൂടിയത്. വിദേശ മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് 213 കേസുകൾ റജിസ്റ്റർ ചെയ്തു. 41 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 68 കിലോഗ്രാം സ്വർണവും 124 കിലോഗ്രാം വെള്ളിയും പിടികൂടി. രക്ഷിതാക്കൾ ഇല്ലാതെ റെയിൽവേ സ്റ്റേഷനിലെത്തിയ 109 കുട്ടികളെ ചൈൽഡ്‌ലൈൻ സഹായത്തോടെ വീടുകളിലെത്തിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചതായും ആർപിഎഫ് കമൻഡന്റ് അറിയിച്ചു.

Related posts

സമ്പൂർണ ശുചിത്വ ഗ്രാമം പിണറായിയിൽ 600 ഹരിത പാഠശാലകൾ

Aswathi Kottiyoor

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Aswathi Kottiyoor

കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox