ഇരിട്ടി: നിർമാണം പൂർത്തിയാക്കിയ കൂട്ടുപുഴ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.കൂട്ടുപുഴയിലെ നിലവിലുള്ള പാലത്തിലൂടെയുള്ള യാത്ര ദുഷ്കരവും അപകട സാധ്യതകൾ നിറഞ്ഞതുമാണ്. തലശേരി വളവുപാറ റോഡിലെ ഇരിട്ടി, ഉളിയിൽ, കളറോഡ്, കരേറ്റ പാലങ്ങൾ നിർമാണം പൂർത്തിയായ ഉടനെ ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ തുറന്നു കൊടുക്കുകയായിരുന്നു. അതുപോലെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ കൂട്ടുപുഴ പാലം എത്രയും വേഗത്തിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സണ്ണി ജോസഫ് എംഎൽഎ നിവേദനം നൽകിയത്.