ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും.
ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കും. വൃത്തിഹീനമായും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സി എം ഡിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ബസുകള്‍ക്കും റിവേഴ്സ് ലൈറ്റും ഇന്‍ഡിക്കേറ്ററും ഡ്രൈവര്‍മാര്‍ക്ക് നീക്കാവുന്ന സീറ്റും, ബോട്ടില്‍ ഹോള്‍ഡറും, എയര്‍വെന്റും ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്പരാതിയുണ്ടെങ്കിൽ ബസിന്റെ നമ്പർ സഹിതം ഫോട്ടോയെടുത്ത് 9400058900 എന്ന വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം.