26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നികുതി അടയ്ക്കാത്തവർക്ക് പിഴ; ബ​സുടമകൾ പു​തി​യ പ്ര​തി​സ​ന്ധി​യി​ൽ
Kerala

നികുതി അടയ്ക്കാത്തവർക്ക് പിഴ; ബ​സുടമകൾ പു​തി​യ പ്ര​തി​സ​ന്ധി​യി​ൽ

നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത ബ​​​സു​​​ടമക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ല്‍ പു​​​തി​​​യ പ്ര​​​തി​​​സ​​​ന്ധി. നി​​​കു​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​കൂ​​​ല​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ മേ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് പി​​​ഴ ഈ​​​ടാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ളെ ചൊ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബ​​​സ് ചാ​​​ര്‍​ജ് വ​​​ര്‍​ധ​​​ന ഉ​​​ള്‍​പ്പെ​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു ഭാ​​​ഗ​​​ത്ത് ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ക​​​യും മ​​​റു​​​ഭാ​​​ഗ​​​ത്ത് നി​​​കു​​​തി​​​യു​​​ടെ പേ​​​രി​​​ല്‍ പി​​​ഴ ഈ​​​ടാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​ത്ത് 80 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ളും ഇ​​​പ്പോ​​​ള്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​തെ​​​യാ​​​ണെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​ഇ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന് 35 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യാ​​​ണു കി​​​ട്ടാ​​​നു​​​ള്ള​​​ത്. ​നി​​​കു​​​തി ഇ​​​ള​​​വ് പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം ബ​​​സു​​​ക​​​ളും സ​​​ര്‍​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ 7500 പി​​​ഴ​​​ത്തു​​​ക​​​യും ചേ​​​ര്‍​ത്തു​​​വേ​​​ണം ഇ​​​നി നി​​​കു​​​തി അ​​ട​​യ്ക്കാ​​ന്‍ .

ഡി​​​സം​​​ബ​​​ര്‍ 31 ആ​​​യി​​​രു​​​ന്നു നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി. റോ​​​ഡ് നി​​​കു​​​തി​​​യി​​​ല്‍ ഇ​​​ള​​​വ് കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക​​​ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ തു​​​ക അ​​​ട​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. പി​​​ഴ കൂ​​​ടാ​​​തെ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​കാ​​​ന്‍​പോ​​​ലും സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

മു​​പ്പ​​ത്തി​​മൂ​​ന്ന് സീ​​​റ്റു​​​ക​​​ളു​​​ള്ള ബ​​​സി​​​ന് 20,070 രൂ​​​പ​​​യും 38 സീ​​​റ്റു​​​ള്ള​​​തി​​​ന് 23,490 രൂ​​​പ​​​യും 48 സീ​​​റ്റി​​​ന് 29,910 രൂ​​​പ​​​യും 2018-നു ​​​ശേ​​​ഷം ഇ​​​റ​​​ങ്ങി​​​യ വ​​​ലി​​​യ ബ​​​സു​​​ക​​​ള്‍​ക്ക് 36,000 രൂ​​​പ​​​യു​​​മാ​​​ണ് മൂ​​​ന്നു​​​മാ​​​സം കൂ​​​ടു​​​മ്പോ​​​ഴു​​​ള്ള നി​​​കു​​​തി.

കോ​​​വി​​​ഡന​​​ന്ത​​​രം മു​​​ഴു​​​വ​​​ന്‍ ബ​​​സു​​​ക​​​ളും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല ചാ​​​ര്‍​ജ് വ​​​ര്‍​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം സ​​​ര്‍​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​മെ​​​ന്ന​ നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും. ഇ​​​തു​​​മൂ​​​ലം ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം സ​​​ര്‍​വീ​​​സു​​​ക​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​റാ​​​ണു പ​​​തി​​​വ്.

Related posts

മാനന്തവാടി കാസർഗോഡ് കെഎസ്ആർടിസി പുതിയ ബസ് സർവ്വീസ് ആരംഭിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്

Aswathi Kottiyoor

മണ്ണെണ്ണ സുനാമി ; മത്സ്യത്തൊഴിലാളികളുടെ നെഞ്ച് കത്തുന്നു

Aswathi Kottiyoor
WordPress Image Lightbox