• Home
  • Kerala
  • ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​നി​യും ന​ൽ​കി​യി​ല്ല
Kerala

ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​നി​യും ന​ൽ​കി​യി​ല്ല

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ബി​പി​എ​ൽ കു​ടും​ബ​ത്തി​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ഇ​നി​യും ന​ൽ​കി​യി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ കു​ടും​ബ​ത്തി​ന് നി​ല​വി​ലു​ള്ള 50000 ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ മാ​സം 5000 രൂ​പ വീ​തം മൂ​ന്നു​വ​ർ​ഷം ന​ൽ​കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​വ നേ​രി​ട്ട് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​മെ​ന്നും ഇ​തി​നാ​യു​ള്ള തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ ഈ ​പ്ര​ഖ്യാ​പ​നം ഇ​നി​യും ന​ട​പ്പാ​യി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ കൃ​ത്യ​ത വ​രു​ത്തേ​ണ്ട​തി​നാ​ലാ​ണ് ധ​ന​സ​ഹാ​യം വൈ​കു​ന്ന​തെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ധ​ന​സ​ഹാ​യ വി​ത​ര​ണം വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നു​മി​ല്ല. സാ​മൂ​ഹ്യ​ക്ഷേ​മം, ക്ഷേ​മ​നി​ധി, മ​റ്റ് പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്..

50,000 ന​ൽ​കു​ന്ന​തി​ൽ
വ​രു​മാ​ന പ​രി​ധി​യി​ല്ല

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് വ​രു​മാ​ന പ​രി​ധി നോ​ക്കാ​തെ​യാ​ണ് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. അ​തി​നു പു​റ​മെ​യാ​ണ് ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ൽ നി​ന്നാ​ണു പ​ണം ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്. ആ​ശ്രി​ത കു​ടും​ബ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ദാ​യ​നി​കു​തി​ദാ​യ​ക​രോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷി​ച്ച് പ​ര​മാ​വ​ധി 30 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​ൽ​കു​ന്ന മു​റ​യ്ക്കാ​ണ് അ​പേ​ക്ഷ​യി​ൽ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി​ക​ളു​ടെ കു​ടും​ബ​ത്തി​ന് നി​ല​വി​ലു​ള്ള 50,000 രൂ​പ ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​മാ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ രേ​ഖ​ക​ൾ, അ​പേ​ക്ഷ​ക​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും മ​രി​ച്ച വ്യ​ക്തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഹാ​ജ​രാ​ക്കി​യാ​ൽ ധ​ന​സ​ഹാ​യം ല​ഭി​ക്കും. relief.kera la.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​ന്

Aswathi Kottiyoor

മനുഷ്യ മാംസം തിന്നാൽ ആയുസ്സും ലൈംഗിക ശേഷിയും കൂടുമെന്ന് ഷാഫി: 10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് പിന്നിൽ

Aswathi Kottiyoor

പ്ലസ്‌ വൺ ക്ലാസുകൾ ജൂലൈ ഒന്നിന്‌ തുടങ്ങും ; 220 അധ്യയനദിനം ഉറപ്പാക്കണം

Aswathi Kottiyoor
WordPress Image Lightbox