24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ഡൗ​ണ്‍; വാ​ള​യാ​റി​ലൂ​ടെ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം
Kerala

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ഡൗ​ണ്‍; വാ​ള​യാ​റി​ലൂ​ടെ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം

ത​മി​ഴ്നാ​ട്ടി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ള​യാ​ർ ചു​രം ക​ട​ന്ന​ത് അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ള​യാ​ർ അ​തി​ർ​ത്തി​യാ​യ ചാ​വ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന​പാ​ത ബാ​രി​ക്കേ​ഡു​വ​ച്ച് പൂ​ർ​ണ​മാ​യും അ​ട​ച്ചു.

സ​ർ​വീ​സ് റോ​ഡി​ലൂ​ടെ സ​മാ​ന്ത​ര​പാ​ത​യു​ണ്ടാ​ക്കി​യാ​ണ് അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ളെ മ​തി​യാ​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു ക​ട​ത്തി വി​ട്ട​ത്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, അ​ത്യാ​സ​ന്ന​നി​ല​യി​ലു​ള്ള ചി​കി​ത്സ​യ്ക്കു​ള്ള​വ​രെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള​വ​രെ​യും മാ​ത്ര​മാ​ണു ക​ട​ത്തി​വി​ട്ട​തെ​ന്നു ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത നി​ര​വ​ധി​പേ​ർ വ​ന്നെ​ങ്കി​ലും അ​വ​രെ മ​ട​ക്കി അ​യ​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ ഒ​മി​ക്രോ​ണ്‍, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സ​ഹാ​ച​ര്യ​ത്തി​ലാ​ണു ത​മി​ഴ്നാ​ട് വാ​ള​യാ​റി​ലും അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച​ത്. തിങ്കളാഴ്ച മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു കോ​യ​ന്പ​ത്തൂ​ർ ക​ള​ക്ട​ർ ഡോ. ​ജി.​എ​സ്. സ​മീ​ര​ൻ അ​റി​യി​ച്ചു.

ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ക​രു​ത​ണം. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​വ​ർ​ക്കു മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്നു ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം………..

Aswathi Kottiyoor

കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലെങ്കിലും തൊഴിൽ ശക്തിയിൽ കുറവ്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox