24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ
Iritty

ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ

ഇരിട്ടി: നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചിൽ . ഇത് പദ്ധതിയുടെ സുരക്ഷയെതന്നെ ബാധിക്കുമോ എന്ന ആശങ്കയിൽ അധികൃതർ. പഴശ്ശിയുടെ ജലസംഭരണിയിൽ നിന്നും ജല വൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട ഭാഗത്താണ് മണ്ണിടിച്ചൽ ഉണ്ടായിട്ടുള്ളത്. ഷട്ടർ അടച്ചതോടെ പദ്ധതിയിൽ റിസർവേയർ ലെവലിൽ വെള്ളം എത്തിയതോടെ ഉണ്ടായ സമ്മർദ്ദമാണ് മണ്ണിടിച്ചലിന് കാരണമായിരിക്കുന്നത്. ഇടിഞ്ഞ ഭാഗത്തു നിന്നും സംഭരണിയിവെ വെള്ളം ശക്തിയേറിയ ഉറവ പോലെ തുരങ്കത്തിലേക്ക് വീഴുകയാണ്. ഇത് തുരങ്കത്തേയും സംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയെ കൂടുതൽ ദുർബലമാക്കുന്നു.
ഇനിയും മണ്ണിടിച്ചൽ ഉണ്ടായാൽ സംഭരണയിലെ വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് ചെറിയ തുരങ്കത്തിലൂടെ വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാധ്യതയാണ് ഏറുന്നത്. സംഭരണിക്കും തുരങ്കത്തിനും ഉടയിലെ മൺതിട്ടയിൽ പാറയുടെ പ്രതലം കാണുന്നതുവരെയുള്ള ഭാഗത്തെ മണ്ണ് ശക്തമായ കുത്തൊഴുക്കിൽ എടുത്തുപോയാൽ സംഭരണിയുടെ ശേഷി മൂന്നിലൊന്നായി കുറയും. ഇത് ജില്ലയിലേക്കുള്ള കുടിവെള്ള വിതരണത്തേയും ബാധിക്കും എന്നാണ് കരുതുന്നത്.
രണ്ട് വര്ഷം മുൻപാണ് പദ്ധതിയുടെ പ്രവർത്തി ആരംഭിച്ചത്. മൂന്ന് മാസമായി മുഴുവൻ നിർമ്മാണ പ്രവർത്തിയും നിലച്ചതോടെ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ പദ്ധതി പ്രതിസന്ധിയിലാണ്. പ്രവ്യത്തിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് കാണിച്ച് നിർമ്മാണം ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ എസ് ഡവലപ്പെഴ്‌സ് വൈദ്യുതി ബോർഡിന് കത്തുനൽകിയിരുന്നു. എസ്റ്റിമേറ്റ് തുക പുതുക്കണമെന്നും രണ്ട് പ്രളയത്തിലും വെളളം കയറി ഉണ്ടായ അധിക പ്രവ്യത്തിക്ക് അനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമുള്ള നിർമ്മാണ കമ്പിനിയുടെ ആവശ്യം കെഎസ് ഇബി തള്ളിയതോടെയാണ് ഇവർ പ്രവർത്തി നിർത്തിവെച്ചത്. കരാർ കമ്പിനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാടും ഉണ്ടായില്ല. ഈ വർഷം ഡിസംബറിൽ പൂർത്തിയാകേണ്ട തുരങ്ക നിർമ്മാണത്തിന്റെ 32 ശതമാനം പ്രവ്യത്തി മാത്രമാണ് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു.
മഴക്കാലത്ത് പദ്ധതിയിൽ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുകിപ്പോകുന്ന അധിക ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പഴശ്ശി സാഗർ. കെ എസ് ഇബി നേരിട്ടു നടപ്പിലാക്കുന്ന പദ്ധതിക്ക് 79.85കോടിയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. പ്രതിവർഷം 25.16 മില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററാണ് ഉപയോഗിക്കുക. ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് ഉത്പ്പാദനകാലയളവ്.
ഇടിഞ്ഞ ഭാഗത്തെ മൺതിട്ട ബലപ്പെടുത്തി കുടിവെള്ളത്തിനായി സംഭരിച്ച ജലം സംഭരണിയിൽ നിന്നും തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാൻ അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയതായി പഴശ്ശി ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചനീയർ അറിയിച്ചു. ഇതിനായി അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭരണിയുടെ ഷട്ടൽ തുറന്ന് വെള്ളം തുറന്നുവിടാൻ കഴിയില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.opennewsx24.

Related posts

കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു

Aswathi Kottiyoor

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്നു………..

Aswathi Kottiyoor

പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം

Aswathi Kottiyoor
WordPress Image Lightbox