24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Iritty

കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിന് ചെക്ക്പോസ്റ്റിന് സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 9. 40 തോടെ ആയിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് സമീപത്തു വെച്ചായിരുന്നു
അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കയറി യാണ് അപകടം നടന്നത് എന്നാണ് സംശയിക്കുന്നത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ച്തിൻ്റെ യാതൊരു ലക്ഷണവുമില്ലെങ്കിലും കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്ത് കൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്.
റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും എത്തിയാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. അപകടസ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കല്കോളേജിലേക്ക് മാറ്റി. ഇരുവരും അവിവാഹിതരാണ്.
പരേതനായ ഗോപാലൻ ഡ്രൈവറുടേയും – ഉഷയുടെയും മകനാണ് അനീഷ് . സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ.
പരേതനായ കമാൽ – ബീപാത്തു ദമ്പതികളുടെ മകനാണ് അസീസ് . സഹോദരങ്ങൾ: ഹമീദ്, നിസ്രത്ത്, ഷാഹിദ .

Related posts

പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ അടച്ച് സംഭരണം തുടങ്ങി

Aswathi Kottiyoor

ഇരിട്ടി പ്രീമിയർ ലീഗിന് വള്ള്യാട് വയലിൽ വെള്ളിയാഴ്ച തുടക്കം

Aswathi Kottiyoor

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

Aswathi Kottiyoor
WordPress Image Lightbox