24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഭൂമി ഏറ്റെടുക്കാൻ 2018ൽ റെയിൽവേ അനുമതി
Kerala

ഭൂമി ഏറ്റെടുക്കാൻ 2018ൽ റെയിൽവേ അനുമതി

സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കാനും ധനസമാഹരണത്തിനും അനുമതി നൽകി 2018ൽ റെയിൽവേ ബോർഡ്‌ കത്ത്‌ നൽകി. ഇതിനനുസരിച്ചാണ്‌ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ, ധനസമാഹരണം എന്നിവക്കായി 2021 ജൂണിൽ ഉത്തരവിറക്കിയത്‌. വായ്‌പാ നടപടിയുമായും മുന്നോട്ടുപോകാം.

തത്വത്തിൽ അംഗീകാരമായ പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കാമെന്ന്‌ 2016ൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്തുമുണ്ട്‌. രാജ്യത്തെ എല്ലാ വൻകിട പദ്ധതിക്കും നടപടിക്രമം വേഗത്തിലാക്കാൻ സ്ഥലം നേരത്തേ ഏറ്റെടുക്കാറുണ്ട്‌. സാമൂഹ്യ ആഘാതപഠനത്തിനായി സ്ഥലം അളന്ന്‌ കല്ലിടുന്നത്‌ ഏറ്റെടുക്കലായി വ്യാഖ്യാനിച്ച്‌ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
വിശദ പദ്ധതി രേഖ അംഗീകരിച്ച്‌ കേന്ദ്ര സർക്കാർ അനുമതി നൽകിയശേഷം ഭൂമി ഏറ്റെടുക്കൂവെന്ന്‌ കെ–-റെയിൽ വ്യക്തമാക്കിയതാണ്‌.

Related posts

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നിർമാണ മേഖലയിൽ നിയമനിർമാണം പരിഗണിക്കും: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

മുൻഗണനാ റേഷൻ കാർഡ്: ഒരു ലക്ഷത്തിലധികം പേർക്ക് പിങ്ക് കാർഡ് നൽകും

Aswathi Kottiyoor
WordPress Image Lightbox